പുതുജീവിതത്തിലെ 15 ദിവസം മാത്രമുള്ള ഓർമകളുമായി ഷിൻസി യാത്രയായി. സൗദിയിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിലാണ് കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ് (28) മരിച്ചത്. ജനുവരി 24-ന് ആയിരുന്നു കോട്ടയം സ്വദേശിനി ഷിൻസിയുടെയും ചിങ്ങവനം കുഴിമറ്റം പച്ചിറതോപ്പിൽ ബിജോയുടെയും വിവാഹം. ശേഷം ജോലിത്തിരക്കുകൾ മൂലം ഇരുവരും ജോലി സ്ഥലങ്ങളിലേക്ക് മടങ്ങുകയായിരുന്നു.
ബഹ്റൈനിൽ നഴ്സായിരുന്നു ബിജോ. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടതോടെ അടുത്തടുത്ത ദിവസങ്ങളിലായി ജോലിസ്ഥലത്തേക്ക് മടങ്ങി. സൗദിയിൽ നിന്ന് ബഹ്റൈനിലേക്ക് ജോലി നോക്കുന്നതിനിടെയാണ് വിധി വില്ലനായത്. പോകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ
വെള്ളിയാഴ്ച മരുഭൂമി സന്ദർശിക്കാൻ പോകുന്നതിനിടെ വിധിയുടെ ക്രൂരത ഷിൻസിയെ കാത്തിരുന്നത്.
നഴ്സിങ് പഠനം കഴിഞ്ഞ് മുംബൈയിൽ നഴ്സായി ജോലിനോക്കിയിരുന്നു ഷിൻസി. രണ്ട് വർഷം മുമ്പാണ് സൗദിയിലെത്തിയത്. ബിജോ ബഹ്റൈൻ ഗവ. സർവീസിൽ നഴ്സാണ്. ഷിൻസിക്കും ബഹ്റൈനിൽ ഗവ. സർവീസിലാണ് നഴ്സിങ് വിസ ലഭിച്ചത്. അപകടത്തിൽ ഒപ്പം ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനിയും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക