ഏറെ നാളുകൾക്കിപ്പുറം രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനൊരുങ്ങുകയാണ് ശശികല. തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ മാറ്റങ്ങളുടെ തട്ടകത്തിൽ തന്നെയാണ്. ശശികലയുടെ തിരികെയുള്ള വരവ് രാഷ്ട്രീയത്തെ വലിയ രീതിയിൽ സ്വാധീനിച്ചേക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ, ശശികലയുടെ രാഷ്ട്രീയത്തിലേക്കുള്ള പ്രഖ്യാപനത്തിനു പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് തമിഴ്നാട് മുന്‍ മന്ത്രി സിവി ശണ്മുഖം.
എഐഎഡിഎംകെ ഒരു കേഡര്‍ പ്രസ്ഥാനമാണെന്നും ശശികല എഐഎഡിഎംകെ അംഗമല്ലെന്നും സിവി ശണ്മുഖം അഭിപ്രായപ്പെട്ടു. പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് മാത്രമല്ല, പാർട്ടിയിൽ ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംജിആര്‍ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ കേഡര്‍ പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ നെടുംതൂണുകളായതെന്നും പാർട്ടിക്ക് അടിത്തറ നൽകിയത് അവരാണെന്നും ശണ്മുഖം പറഞ്ഞു. ഒരു സഹായി എന്ന നിലയിലാണ് ശശികല ജയലളിതയുമായി ബന്ധം സ്ഥാപിക്കുന്നതെന്നും അല്ലാതെ, എഐഎഡിഎംകെയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക