രാജ്യത്ത് കോവിഡ് പ്രതിസന്ധിയിൽ തന്നെ പെട്രോളിനും ഡീസലിനും വില വർധിച്ചത് രാജ്യത്തെ ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വലിയ പ്രതിഷേധവും വിമർശനവുമാണ് ദിവസേനയുള്ള ഇന്ധനവില വർധനയിൽ ജനങ്ങൾ രേഖപ്പെടുത്തുന്നത്. ഇപ്പോഴിതാ, ഈ സമയത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് ചർച്ച ചെയ്യുന്നതിനുള്ള സാഹചര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്.
സിംഗപ്പൂരില്‍ നിന്നും ഓക്സിജന്‍ ടാങ്കറുകളെത്തി, എത്തിയത് 20 ടണ്‍ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകൾ
കോവിഡ് മൂലം ആരോഗ്യമേഖലയിലുണ്ടായ ചെലവുകൾ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ മറുപടി. രാജ്യത്തിന് ഇക്കാര്യത്തിൽ മറ്റു വഴികളില്ലെന്നും രാജ്യത്തിന്റെ വരുമാനം വളരെ കുറവാണെന്നും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ആവശ്യ നിക്ഷേപങ്ങള്‍, ചെലവുകള്‍ എല്ലാം സർക്കാരിന് ചെയ്തേ മതിയാകു എന്നും മന്ത്രി വ്യക്തമാക്കി. ആയതിനാൽ തന്നെ, കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും ചെലവ് കൂടിയതിനാല്‍ ഇത് നികുതിയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സമയമല്ല എന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക