കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്സിന് സൗജന്യമായി നല്കാന് തീരുമാനിച്ചതില്‍ പ്രതികരിച്ച് നടന് ഹരീഷ് പേരടി.
കേന്ദ്രം കേരളത്തില്‍ ട്യൂഷന് ചേര്‍ന്ന് പഠിച്ചതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാനായതെന്നാണ് ഹരീഷ് പറയുന്നത്. ഇത്തരത്തില്‍ ഇനിയും കേരളം രാജ്യത്തെ ജനങ്ങളെ നേര്‍വഴി കാണിക്കുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.
സഖാക്കളെ ഇതാണ് യഥാര്‍ത്ഥ വിജയദിനം..കേന്ദ്രം കേരളത്തിന്റെ അടുത്ത് കൂടുതല്‍ പഠിക്കാന്‍ വേണ്ടി ട്യൂഷന് ചേര്‍ന്നു…നീതിയും സത്യവും സുപ്രിം കോടതിയും ഉറക്കെ പറഞ്ഞു..
അങ്ങിനെ കേന്ദ്രം വാക്സിന് സൗജന്യമാക്കാന്‍ തീരുമാനിച്ചു…ട്യൂഷന് ഫീസില്ലാതെ കേരളം ഇനിയും രാജ്യത്തെ ജനങ്ങളെ നേര്‍വഴി കാണിക്കും…മുന്ന് വര്‍ഷത്തിനപ്പുറം കേരളം രാജ്യത്തിന് ഒരു പ്രധാനമന്ത്രിയെ കൊടുക്കും എന്ന് എനിക്കുറപ്പുണ്ട്…ലാല്‍സലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക