രാജ്യത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാനർക്കും വാക്സിൻ സൗജന്യമായി നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കുറിപ്പുമായി നടി കങ്കണ റണാവത്ത്.
സൗജന്യ വാക്സിനിലൂടെ രാജ്യത്തിന് വലിയ ചിലവ് വരുമെന്നും അതിനാൽ എല്ലാവരും പിഎം കെയറിലേക്ക് സംഭാവന നൽകണമെന്ന് നദി പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.
ഇന്ന് സംസ്ഥാനങ്ങളിൽ നിന്നും വാക്സിൻ ഡ്രൈവ് കേന്ദ്രം ഏറ്റെടുത്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ചു. എന്നാൽ അതിന് എന്ത് ചിലവ് വരുമെന്ന് അറിയാമോ?
നിങ്ങളുടെ സങ്കല്പത്തിനും അപ്പുറമായിരിക്കും ആ സംഘ്യ. അതിനാൽ നിങ്ങളിൽ കഴിയുന്നവർ വാക്സിൻ എടുത്ത ശേഷം നൂർ ഇരുനൂറോ ആയിരമോ, പറ്റുന്ന തരത്തിൽ പിഎം കെയറിലേക്ക് സംഭാവന ചെയ്യൂ എന്ന് ഞാൻ അപേക്ഷിക്കുകയാണ്. ദയവായി പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക