കോവിഡ് സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നേരിടുന്ന ഓക്സിജൻ പ്രതിസന്ധിയ്ക്ക് ഇനി ആശ്വാസം. ചികിത്സയ്ക്കായുള്ള ഓക്സിജന്‍ പ്രതിസന്ധി പരിഹാരവുമായി സിംഗപ്പൂരില്‍ നിന്നും ഓക്സിജൻ ടാങ്കറുകളെത്തി. 20 ടണ്‍ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകളാണ് കേരളത്തിലെത്തിയത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് ഓക്സിജൻ എത്തിയത്.
സംസ്ഥാന സർക്കാർ ആവശ്യമുന്നയിച്ച പ്രകാരമായിരുന്നു ഓക്സിജൻ ടാങ്കുകൾ എത്തിയത്. സിംഗപ്പൂരില്‍ നിന്നെത്തിയ ടാങ്കുകളിൽ രണ്ടെണ്ണം എറണാകുളം ജില്ലയിൽ തന്നെ ഉപയോഗിക്കും. ഇതോടെ ജില്ലയിലെ ഓക്സിജൻ പ്രതിസന്ധി തരണം ചെയ്യുന്നതിന് വലിയ ആശ്വാസമായിരിക്കും ലഭിക്കാൻ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക