രാജ്യത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കോവിഡ് മഹാമാരി. തമിഴ്നാട്ടിലും കോവിഡ് രൂക്ഷമായിരുന്നു. കോവിഡ് രൂക്ഷമായതോടെ സിനിമാ താരങ്ങളുൾപ്പെടെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയത്. അജിത്ത്, രജനികാന്ത്, സൗന്ദര്യ രജനികാന്ത്, സൂര്യ, ശിവകാര്ത്തികേയന് തുടങ്ങി ഒട്ടുമിക്ക സിനിമാ താരങ്ങളും ധനസഹായം നൽകിയിരുന്നു. ഇപ്പോഴിതാ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മറ്റൊരു താരം കൂടി മുന്നോട്ടു വന്നിരിക്കുകയാണ്.
ഹാസ്യതാരം സൂരിയും മക്കളുമാണ് തങ്ങളുടെ സംഭാവന ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നത്. 10,25,000 രൂപയാണ് സൂരിയും മക്കളും ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. എംഎല്‍എയും നടനുമായ ഉദയനിധി സ്റ്റാലിനെ നേരിട്ട് കണ്ട് തുക കൈമാറുകയായിരുന്നു. 10 ലക്ഷം രൂപ സ്വന്തം പേരിലും 25000 രൂപ മക്കളായ ഷര്‍വണ്‍, വെണ്ണില എന്നിവരുടെ പേരിലും മുഖ്യമന്ത്രിക്ക് കൈമാറി. കുട്ടികൾ ചേർത്ത് വച്ച തുകയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക