ഏത് തരത്തിലുള്ള അഭിനേത്രിയാണ് എന്നതാണ് സിനിമയില്‍ പ്രധാനം അല്ലാതെ പുറം മോടിയല്ല എന്ന് തമന്ന . മുമ്പ് ഒരു അഭിനേത്രി അല്ലെങ്കില്‍ കഥാപാത്രത്തിന്റെ പുറം മോടിയിലോ ഭംഗിയലോ ആണ് പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.
നിങ്ങള്‍ ഏത് തരം അഭിനേത്രിയാണ്, ആ കഥാപാത്രം നിങ്ങള്‍ക്ക് യോജിക്കുന്നതാണോ എന്നാണ് പ്രേക്ഷകര്‍ നോക്കുന്നത്. അല്ലാതെ നായകന്റെയോ, നായികയുടെയോ രൂപത്തെയല്ല. ഇത് വഴി ജീവിതമായി ചേര്‍ന്ന് നില്ക്കുന്നതും, വിശ്വസനീയവുമായ സിനിമകള്‍ ചെയ്യാന്‍ കഴിയും എന്നും തമന്ന പറയുന്നു.
നവാസുദ്ദീന്‍ സിദ്ദിഖി നായകനാകുന്ന ബോലി ചൂഡിയ എന്ന സിനിമയിലാണ് തമന്ന അഭിനയിക്കുന്നത്. ഷമാസ് സിദ്ദിഖി സംവിധാനം ചെയ്യുന്ന ബോലേ ചൂഡിയ ഒരു വള കച്ചവടക്കാരന്റെയും ഗ്രാമീണ പെണ്‍കുട്ടിയുടെയും പ്രണയമാണ് സിനിമ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക