കൊവിഡ് കാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമം വര്‍ധിച്ചുവരികയാണ്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി നടന് മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുകയാണ്.
”ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണം അവസാനിപ്പിക്കൂ. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്” എന്നെഴുതിയ പോസ്റ്ററാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ക്ക് എതിരെ ആക്രമണങ്ങള്‍ നടക്കുകയാണ്. ഓക്ജിന് ലഭിക്കാത്തതിന് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിക്കുന്ന വാര്‍ത്തകളാണ് വരുന്നത്.
ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക