ചെന്നൈ: ചെന്നൈ കണ്ണകി നഗറിൽ വടിവാള്‍ കൊണ്ട് പിറന്നാൾ കേക്ക് മുറിച്ച ആറു യുവാക്കള്‍ അറസ്റ്റില്‍.ദിനേശ് (19), രാജേഷ് (18), സുനില്‍ (19), നവീന്‍ കുമാര്‍ (19), അപ്പു (18),കാര്‍ത്തിക് അഥവാ ബീഡി എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച കണ്ണകി നഗറിലെ ഹൗസിങ് ബോര്‍ഡ് ക്വോര്ട്ടെഴ്സില് സുനിലിന്റെ ജന്മദിന ആഘോഷത്തിനിടെയാണ് സംഭവം. പിറന്നാൾ കേക്ക് വടിവാള്‍ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽമീഡിയ വഴി പ്രചരിച്ചിരുന്നു.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സുനിലിന്റെ ജന്മദിനം .രാത്രി സുഹൃത്തുക്കളുമൊന്നിച്ചു വീടിനു സമീപത്തെ റോഡില്‍ വച്ചായിരുന്നു ആഘോഷം. മൂന്നടി നീളമുള്ള വടിവാളുപയോഗിച്ച്, സ്കൂട്ടറിനു മുകളില്‍ വച്ച കേക്ക് മുറിച്ചു. ചുറ്റും കൂടിയവര്‍ ഹാപ്പി ബര്‍ത്ത് ഡേ ആശംസിച്ചു.
കണ്ണകി നഗറില്‍ തന്നെ താമസിക്കുന്ന യാഗേശ്വരന്‍ എന്ന വ്യക്തിയുടെ പരാതിയില്‍ പിന്നീട് പൊലീസ് കേസെടുക്കുകയും ചെയ്തു. മാരകായുധം ഉപയോഗിച്ചതിനും ഉച്ചത്തില്‍ പാട്ടുവെച്ച് അയല്ക്കാര്ക്ക് ശല്യമുണ്ടാക്കിയതിനുമാണ് പോലീസ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക