അല്‍ബേനിയന്‍ പ്രസിഡന്റ് ഇലിര്‍ മേതയെ ഇംപീച്ച് ചെയ്തു. ഭരണഘടനാ ലംഘനം നടത്തിയെന്ന കുറ്റത്തിന് മേലാണ് പാര്‍ലമെന്റ് അദ്ദേഹത്തെ ഇംപീച്ച് ചെയ്തത്. രാജ്യത്ത് കലാപമുണ്ടാക്കാൻ പ്രേരണം നൽകി എന്നതാണ് ഇലിര്‍ മേതയെ ഇംപീച്ച് ചെയ്യുന്നതിലേയ്ക്ക് വഴിയൊരുക്കിയത്. പിന്നാലെ, അദ്ദേഹം ഭരണഘടനാ ലംഘനമാണ് നടത്തിയതെന്നും ഇംപീച്ച് ചെയ്യണമെന്നും പാര്‍ലമെന്റ് തീരുമാനിക്കുകയായിരുന്നു.
ഇതിനായി പാര്‍ലമെന്റ് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുകയും വോട്ട് രേഖപ്പെടുത്തി ഇംപീച്ച്മെന്റ് പ്രമേയം പാസാക്കുകയുമായിരുന്നു. ഏഴിനെതിരെ 104 വോട്ടുകള്‍ക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയത്. അതേസമയം, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് അല്‍ബേനിയ ഭരണഘടന കോടതിയാണ്. മൂന്ന് മാസത്തിനുള്ളിൽ തന്നെ കോടതി ഇക്കാര്യത്തിൽ തീരുമാനമറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക