ലക്ഷദ്വീപ് വിഷയത്തിൽ നിരവധിപേർ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനയും വിഷയത്തിൽ ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് പോലീസ് കേസെടുത്തിരിക്കുകയാണ്. പ്രഫുൽ പട്ടേലിനെതിരെ ‘ബയോ വെപ്പൺ’ എന്ന പദം ഉപയോഗിച്ചതാണ് ഐഷ സുൽത്താനയ്ക്കുമേൽ രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്നതിലേക്ക് വഴി വച്ചത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
പൃഥ്വിരാജും ഫഹദ് ഫാസിലും മഞ്ജു വാര്യരുമെത്തുന്ന മലയാളം മണി ഹീസ്റ്റ്; ശ്രദ്ധ നേടി വീഡിയോ
അതേസമയം, ആ പദം പ്രോയോഗിച്ചതുകൊണ്ട് താൻ രാജ്യത്തെയോ സർക്കാരിനെയോ ഉദ്ദേശിച്ചില്ലെന്നും പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ് അത്തരമൊരു പടം പ്രയോഗിച്ചതെന്നും ഐഷ സുൽത്താന പ്രതികരിച്ചു. പ്രഫുൽ പട്ടേലിനേയും അയാൾ നടപ്പിക്കാൻ പോകുന്ന നയങ്ങളെയും ഒരു വെപ്പൺ പോലെയാണ് തോന്നിയതെന്നും ഒരു വർഷത്തോളമായി കോവിഡ് പൂജ്യമായി തുടരുന്ന ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിനെയും അയാൾക്കൊപ്പം വന്നവരുടെയും കടന്നുവരവാണ് വൈറസ് നാട്ടിൽ വ്യാപിക്കാൻ ഇടവരുത്തിയതെന്നതും ഐഷ സുൽത്താന പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് ഐഷ സുൽത്താനയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക