തെല്ലൊന്നു പോലും കുറയാതെ ദിനംപ്രതി വർധിക്കുകയാണ് രാജ്യത്ത് ഇന്ധനവില. ഇന്നും രാജ്യത്തെ ഇന്ധനവില വർധിച്ചു. ഈ മാസത്തിൽ ഇത് ആറാം തവണയാണ് ഇന്ധനവിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് കോവിഡ് വ്യാപനവും ലോക്ക്ഡൗണും ഉണ്ടാക്കിയ പ്രതിസന്ധികൾക്കിടെയാണ് ഇന്ധനവിലയിൽ വർധനവും. ഇന്ധനവിലയിലുണ്ടായ വർധനവ് സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്.
29 പൈസ വീതമാണ് ഇന്ന് പെട്രോളിനും ഡീസലിനും കൂട്ടിയിരിയ്ക്കുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 96.07 രൂപയും ഡീസലിന് 91.53 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.83 രൂപയും ഡീസലിന് 93.19 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.24 രൂപയും ഡീസൽ 91.60 രൂപയുമാണ് ഇന്നത്തെ വില. 11 ദിവസത്തിനിടെ പെട്രോളിന് 1.36 രൂപയും ഡീസലിന് 1.44 രൂപയുമാണ് വർധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക