പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന സ്വഭാവസവിശേഷതകളാണ് മാവിലകളിൽ അടങ്ങിയിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ ഇവയ്ക്ക് കഴിയും. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ മാവിലയുടെ ഗുണം വിവിധ പഠനങ്ങൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്. എന്നിരുന്നാലും, അവ എത്രത്തോളം പ്രയോജനകരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ്.
മാവില സത്തിന് (മാംഗിഫെറിൻ) ആൽഫ ഗ്ലൂക്കോസിഡേസ് എന്ന എൻസൈമിനെ തടയാനുള്ള കഴിവുണ്ട്. ഇത് കുടലിലെ കാർബോഹൈഡ്രേറ്റ് മെറ്റബോളിസം കുറയ്ക്കാൻ സഹായിക്കുന്നു, അതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും കുറയുന്നു. ഇലയുടെ സത്തിന്റെ കൃത്യമായ അളവ് കണ്ടെത്താൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ബാംഗ്ലൂർ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലെ കൺസൾട്ടന്റ് എൻഡോക്രൈനോളജി ഡി.എം ഡോ. മഹേഷ് പറയുന്നു.
മാവിലകൾക്ക് ഇൻസുലിൻ ഉൽപാദനവും ഗ്ലൂക്കോസിന്റെ വിതരണവും മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ഇവ സഹായിക്കും. മാമ്പഴ ഇലകളിൽ പെക്റ്റിൻ, വിറ്റാമിൻ സി, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ഒരുമിച്ച് പ്രമേഹത്തിനും കൊളസ്ട്രോളിനും ഗുണം ചെയ്യും.
ഉപയോഗിക്കേണ്ട വിധം
10-15 മാവില എടുത്ത് വെള്ളത്തിൽ ശരിയായി തിളപ്പിക്കുക.ഒരു രാത്രി മുഴുവൻ ഈ വെള്ളം മൂടി വെയ്ക്കാം.പിറ്റേന്ന് രാവിലെ ഈ വെള്ളം അരിച്ചെടുത്ത് വെറുവയറ്റിൽ കുടിക്കാം.കുറച്ച് മാസത്തേക്ക് എല്ലാ ദിവസവും രാവിലെ ഈ മിശ്രിതം കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാന്ത്രിക ഫലങ്ങൾ ഉളവാക്കും.
എന്നിരുന്നാലും, നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ, ഭക്ഷണക്രമം ശ്രദ്ധിക്കണം. ഡോക്ടർ നൽകിയ എല്ലാ നിർദ്ദേശങ്ങളും പാലിക്കുക. ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, സമ്മർദ്ദം കുറയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക