കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ (എൻ സി ഡി സി ) ആഭിമുഖ്യത്തിൽ ലിറ്റിൽ ചാമ്പ്സ് എന്ന പരിപാടി സംഘടിപ്പിച്ചു.
കഥ പറയൽ, പ്രച്ഛന്നവേഷം, ചിത്രരചന മത്സരം എന്നിവ കോർത്തിണക്കിയതായിരുന്നു ഈ പരിപാടി. ലോക്ഡൗണിൽ മനസ്സ് മടുത്തിരിക്കുന്ന കുഞ്ഞുങ്ങളിൽ വിസ്മയമായി പരിപാടി മാറിയെന്നു രക്ഷിതാക്കൾ അറിയിച്ചു.
പുഞ്ചിരി തൂകി 2 മണിക്കൂർ സമയമാണ് 3നും 7നും ഇടയിൽ പ്രായമുള്ള കുരുന്നുകൾ ഓൺലൈനായി ചിലവഴിച്ചത്. വിജയികൾക്ക് സമ്മാനത്തുകയും പങ്കെടുത്ത എല്ലാ കുഞ്ഞുങ്ങൾക്കും സർട്ടിഫിക്കറ്റും കൈമാറി.
ഇനിയും ഇങ്ങനെയുള്ള പരിപാടി സംഘടിപ്പിക്കണമെന്നും സ്കൂൾ ജീവിതം വഴിമുട്ടി നിൽക്കുന്ന ഈ സാഹചര്യത്തിൽ ഇതൊരു പുതിയ അനുഭവമാണെന്നും രക്ഷിതാക്കൾ അഭിപ്രായപെട്ടു.
എൻ. സി. ഡി. സി. വെബ്സൈറ്റ്: https://ncdconline.org/
പ്രതികരിക്കാൻ ഇവിടെ എഴുതുക