കൊച്ചി : ഫ്ലാറ്റ് പീഡനക്കേസില്‍ കൂടുതല്‍ അന്വേഷണം നടത്താൻ പൊലീസ്. മാര്ട്ടിന് ജോസഫിന്റെ വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുമെന്ന് കൊച്ചി കമ്മീഷണര്‍ പറഞ്ഞു.
ആഡംബര കാറുകളും ഫ്ലാറ്റുകളും മാര്ട്ടിനുണ്ട്. കേസന്വേഷണത്തില്‍ ആദ്യമുണ്ടായ വീഴ്ച എസിപി അന്വേഷിക്കും. വീടുകളിലെ കുറ്റങ്ങള്‍ തടയാനും കൊച്ചി സിറ്റി പൊലീസ് നടപടികൾ ആരംഭിച്ചു.
റസിഡന്റ് അസോസോസിയേഷനുകളുടെയും നാട്ടുകാരുടെയും സഹായം തേടും. ഫ്ലാറ്റുകളില്‍ സംശാസ്പദമായ സാഹചര്യങ്ങളില്‍ താമസിക്കുന്നവരുണ്ടെങ്കില്‍ കണ്ടെത്തും.
ഒരു മാസം പത്തു കേസുകളിലെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് കമ്മീഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക