കുട്ടികളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കണമെങ്കിൽ ഫുഡ് അത് പോലെ തന്നെ സെലക്ടീവ് ആയിരിക്കണം. കുട്ടികൾക്ക് ആരോഗ്യകരമായ വളർച്ച കൈവരിക്കാൻ ഭക്ഷണത്തിൽ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് ലഭിക്കുന്നതിനായി പോഷകങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ അവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
1. ഓട്സ്, കുട്ടികൾക്ക് ഒരു മികച്ച ഊർജ്ജ സ്രോതസ്സാണ്. ഇത് കൊടുക്കുന്നത് നല്ലതാണ്
തലച്ചോർ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഓട്സ് കഴിക്കുന്നതിലൂടെ സാധിക്കും. ഓട്സ് പാൽ ചേർത്തോ അല്ലെങ്കിൽ പഴവർഗങ്ങൾ ചേർത്തോ കൊടുക്കാം.
2. മത്സ്യങ്ങൾ കഴിക്കുന്നത് കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഫലപ്രദമാണ്
3. മുട്ടയിൽ കഴിക്കുന്നത് ബുദ്ധിവികാസത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കും
4. വിറ്റാമിന്‍ കെ, സി എന്നിവയാൽ സമ്പന്നമായ ഇലക്കറി കഴിക്കുന്നത് പ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കും
5. ഇലക്കറികള്‍ ശോധന സുഗമമാക്കാനും മലബന്ധം മാറാനും സഹായിക്കുന്നവയാണ്.
6. സ്ട്രോബെറി, ചെറി, ബ്ലൂബെറി, ബ്ലാക്ബെറി എന്നിവ നൽകുന്നത് നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക