പൊലീസുകാർക്കിടയിൽ വീണ്ടും കൊവിഡ് പടരുന്നു. തിരുവനന്തപുരത്താണ് സംഭവം. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂർക്കട സ്റ്റേഷനിൽ മാത്രം 12 പേർക്കും സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ 7 പേർക്കും, കന്റോൺമെന്റ് സ്റ്റേഷനിലെ 6 പേർക്കും കൊവിഡ് ബാധിച്ചു. രോഗം സ്ഥീരികരിച്ച ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പ്രവേശിച്ചു.
കൊവിഡ് ആദ്യ തരംഗത്തില്‍ വലിയ തോതില്‍ തിരുവനന്തപുരത്ത് അടക്കം പൊലീസുകാര്‍ക്ക് വൈറസ് ബാധ ഉണ്ടായിരുന്നു. രണ്ടാം വ്യാപനത്തിന്റെ ഘട്ടത്തില്‍ വലിയ തോതില്‍ പൊലീസുകാര്‍ക്ക് വൈറസ് ബാധ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ ആഴ്ച മുതല്‍ തിരുവനന്തപുരത്ത് പൊലീസുകാരില്‍ രോഗവ്യാപനം കൂടുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ജോലിഭാരം ചൂണ്ടിക്കാട്ടി സമ്പര്‍ക്കമുള്ള ഉദ്യോഗസ്ഥരെ ക്വാറന്റീനില്‍ വിടുന്ന പതിവ് ഇല്ലെന്നും പരാതി ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക