പല മേഖലകളിലും ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സിനിമ മേഖല ഇപ്പോഴും ലോക്ക്ഡൗണിൽ തന്നെയാണ്. ഇപ്പോൾ സിനിമാ ഷൂട്ടിങ്ങിന് അനുമതി നൽകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി എത്തുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ.
അൽഫോൺസ് പുത്രന്റെ കുറിപ്പ് വായിക്കാം
എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിങിന് അനുമതി നൽകാത്തത്. പാല് വിൽപന നടത്തുന്നവർക്കും ഭക്ഷണം കൊടുക്കുന്നവർക്കും ജോലി ചെയ്യാം. സിനിമാ പ്രവർത്തകർക്ക് എന്തുകൊണ്ട് ജോലി ചെയ്യാനാകുന്നില്ല.
ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് മേടിക്കും? ഞങ്ങളുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും? ഞങ്ങളുടെ കുട്ടികൾക്കായി എങ്ങനെ ഒരു പെൻസിൽ ബോക്സ് വാങ്ങും? എങ്ങനെയാണ് ഞങ്ങൾ പണം സമ്പാദിക്കുക?
സിനിമാ തിയറ്ററുകളിലെന്നപോലെ സിനിമാ ഷൂട്ടിങ് നടക്കില്ല. ക്ലോസ്അപ് ഷോട്ടോ, വൈഡ് ഷോട്ടോ എടുക്കണമെങ്കിൽ പോലും രണ്ട് മീറ്റർ മാറിനിൽക്കണം. പിന്നെ എന്തുലോജിക് ആണ് നിങ്ങൾ ഇവിടെ പറയുന്നത്. ആലോചിച്ച് ഇതിനൊരു പരിഹാരം പറയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക