ലോക്ക്ഡൗൺ കാലത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു പെർഫെക്റ്റ് ഓക്കെ എന്ന വീഡിയോ. കോഴിക്കോട്ടുകാരനായ നൈസല്‍ എന്ന വ്യക്തി ഒരുക്കിയ വീഡിയോയുടെ ഡിജെ പതിപ്പിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
ഇപ്പോഴിതാ ഡിജെ പതിപ്പിനൊപ്പം ഡാൻസ് ചെയ്യുകയാണ് നൈസല്‍. വെറൈറ്റി മീഡിയ എന്ന എന്ര്ടെയ്ന്മെന്റ് പേജിന്റെ യൂട്യൂബ് ചാനലിലാണ് നൈസലിന്റെ ഡാന്‍സ് പങ്കുവെച്ചിരിക്കുന്നത്.
പ്രജിന് പ്രതാപാണ് ഗാനത്തിന് കോറിയോഗ്രഫി ഒരുക്കിയിരിക്കുന്നത്. നൈസലിനൊപ്പം ദിയ, ദിവ്യ, ശ്രിജിന്‍ പ്രതാപ്, ശ്രുതിന്‍ പ്രതാപ് എന്നിവരും ഡാൻസ് ചെയ്യുന്നുണ്ട്. വിഡിയോയിൽ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക