കാർത്തിക് സുബ്ബരാജിനൊപ്പം ധനുഷ് എത്തുന്ന ചിത്രമാണ് ‘ജഗമേ തന്തിരം’. തമിഴ് സിനിമാസ്വാദകർക്കൊപ്പം മലയാളി പ്രേക്ഷകരും ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘ജഗമേ തന്തിരം’. അതിനുള്ള കാരണം മറ്റൊന്നുമല്ല, മലയാളികളുടെ പ്രിയപ്പെട്ട നടന് ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും ധനുഷിനൊപ്പം ചിത്രത്തിൽ വേഷമിട്ടിരുന്നു. ആയതിനാൽ തന്നെ ചിത്രം പ്രഖ്യാപിച്ചത് മുതൽ ആവേശത്തിലായിരുന്നു ആരാധകർ.
താന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്
ഇന്ന് ഉച്ചയ്ക്കാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദര്‍ശനത്തിനെത്തിയത്. എന്നാൽ ചിത്രം പ്രദർശനത്തിനെത്തുന്നതിനു മുൻപ് തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വ്യാപിച്ചു. ടെലഗ്രാമിലും തമിഴ് റോക്കേഴ്സിലുമാണ് ചിത്രത്തിന്റെ പതിപ്പ് പ്രചരിച്ചത്. 190 രാജ്യങ്ങളിലായി 17 ഭാഷകളില്‍ മൊഴിമാറ്റിയാണ് ജഗമേ തന്തിരം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിലെ ജോജുവിന്റെ കഥാപാത്രം പ്രദർശനത്തിനെത്തും മുൻപ് തന്നെ ശ്രദ്ദിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോകമെമ്പാടും പ്രശസ്തനായ സ്കോട്ടിഷ് നടന് ജെയിംസ് കോസ്മോയും മറ്റൊരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക