മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് നാളെ മറുപടി പറയുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന് മനോരമ ന്യൂസിനോട്. വിശദമായി പറയാനുണ്ട്. നാളെ രാവിലെ മാധ്യമങ്ങളെ കാണുമെന്നും സുധാകരൻ പറഞ്ഞു.
ഇന്നത്തെ വാർത്താസമ്മേളനത്തിൽ അതിരൂക്ഷമായാണ് മുഖ്യമന്ത്രി സുധാകരനെ കടന്നാക്രമിച്ചത്. മുന്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രി തിരിച്ചടിച്ചത്. സുധാകരന്റെ സമീപകാല വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ദീര്‍ഘ മറുപടി. മുഖ്യമന്ത്രിയുടെ വിമർശനം ഇങ്ങനെ:- അലഞ്ഞുനടന്നുവന്ന റാസ്കലാണ് സുധാകരനെന്ന് പി.രാമകൃഷ്ണന് പറഞ്ഞിട്ടുണ്ട്. സുധാകരന് പലരെയും കൊന്ന് പണമുണ്ടാക്കി എന്നും പി.രാമകൃഷ്ണന് ആരോപിച്ചിട്ടുണ്ട്.
സുധാകരന് വിദേശകറന്‍സി ഇടപാടുണ്ടെന്ന് രാമകൃഷ്ണന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാനടക്കം സുധാകരന് പദ്ധതിയുണ്ടായിരുന്നെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. സുധാകരന്റെ വിശ്വസ്തരായ കോണ്‍ഗ്രസ് നേതാക്കളാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. എന്നാല്‍ ഇതാരെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക