ചെന്നൈ: ഡിഎംകെ സര്‍ക്കാര്‍ തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവര്‍ കാവി വസ്ത്രമണിഞ്ഞ ചിത്രം നീക്കം ചെയ്തു . കോയമ്ബത്തൂരിലെ കാര്‍ഷിക സര്‍വകലാശാല ലൈബ്രറിയിലെ ചിത്രമാണ് കൃഷി മന്ത്രി എം.ആര്.കെ പനീര്‍ ശെല്‍വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്തത്.
ഇവിടെ തിരുവള്ളുവരുടെ സര്‍ക്കാര്‍ അംഗീകാരമുള്ള ഛായാചിത്രം സ്ഥാപിക്കാനും നിര്‍ദേശം നല്കി. ഇതില്‍ വെള്ളയാണു തിരുവള്ളുവരുടെ വേഷം. 2017-2018ലാണു ലൈബ്രറിയില്‍ കാവി വസ്ത്രമണിഞ്ഞ തിരുവള്ളുവരുടെ ചിത്രം വച്ചത്.
ഇതിനെതിരേ ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്തു വന്നിരുന്നു. തിരുവള്ളുവറിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് ഡിഎംകെ ആരോപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക