റേഞ്ച് റോവര്‍ വേലാറിന്റെ ഡെലിവറി രാജ്യത്ത് ആരംഭിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ രാജ്യത്തെ വില 79.87 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്. വാഹന പ്രേമികൾക്ക് ആസ്വാദ്യകരമാകുന്ന വിധത്തിൽ നൂതന ഡിസൈന്‍, ആഢംബരം, സാങ്കേതികവിദ്യ എന്നിവയുടെ പുത്തൻ മിശ്രണത്തോടെയാണ് റേഞ്ച് റോവര്‍ എത്തുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പേർ ആഗ്രഹിക്കുന്ന എസ് യു വികളിലൊന്നായിരിക്കും റേഞ്ച് റോവര്‍.
പുതിയ വാഹനത്തിൽ നിരവധി പുതിയ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇലക്ട്രോണിക് എയര്‍ സസ്പെന്ഷന്, ത്രിഡി സറൗണ്ട് ക്യാമറ, PM2.5 ഫില്‍റ്റര്‍ സഹിതമുള്ള ക്യാബിന് എയര്‍ ഐണൈസേഷന്‍, പുതിയ പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങി ആകർഷകമായ ഫീച്ചറുകൾ പുത്തൻ റേഞ്ച് റോവര്‍ വേലാറിൽ എത്തുന്നുണ്ട്. ഇതിനുപുറമെ പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ വാഹനമാണ് ഇതെന്നതും ശ്രദ്ധേയമാണ്. ആര്-ഡൈനാമിക് എസ് ട്രിം ഇന്‍ജീനിയം 2.0 l പെട്രോള്‍, ഡീസല്‍ പവര്‍ ട്രെയ്ന്‍ വേരിയന്റുകളില്‍ പുതിയ വേലാര്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക