മസ്കറ്റ്: ഒമാനില്‍ ജൂണ്‍ 20 ഞായറാഴ്ച്ച മുതല്‍ രാത്രി യാത്ര വിലക്ക് പ്രാബല്യത്തില്‍ വരും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു.
ഒമാനില്‍ വര്‍ധിച്ച വരുന്ന കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ജൂണ്‍ 20 ഞായറാഴ്ച്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് വിലക്ക് നിലവില്‍ വരുക.
രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയായായിരിക്കും യാത്രാവിലക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക