ഡല്‍ഹി: കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
രോഗം ബാധിച്ച ഓരോ വ്യക്തിയുടെയും മരണത്തിന് നഷ്ടപരിഹാരം നൽകുന്നത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ശേഷിക്ക് അതീതമാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും 4 ലക്ഷം രൂപയുടെ എക്സ് ഗ്രേഷ്യ നൽകണമെന്ന് ദുരന്തനിവാരണ നിയമം 2005 പ്രകാരം സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്നാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക