ആലപ്പുഴ; പള്ളിപ്പുറത്ത് വീട്ടില്‍ നിന്ന് കാണാതായ യുവാവ് കായലില്‍ മരിച്ച നിലയില്‍ .തിരുനല്ലൂർ തോട്ടുവക്കത്ത് ഗോപിനാഥിന്റെ മകൻ ഹരീഷ്കുമാറാണ് (45) മരിച്ചത്.
നിർമാണ തൊഴിലാളിയായിരുന്ന ഹരീഷ് കുമാർ അസുഖബാധിതനായിരുന്നു. ചികിത്സാ ചെലവിന് പണമില്ലാതെ മാനസിക വിഷമം നേരിട്ടിരുന്നതായി സൂചനയുണ്ട്.
കഴിഞ്ഞ രാത്രിയാണ് വീട്ടിൽ നിന്ന് ഹരീഷിനെ കാണാതാകുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ തിരുനല്ലൂർ കായലോരത്തു നിന്നു ചെരുപ്പ് കണ്ടെത്തുകയായിരുന്നു.
ഫയർഫോഴ്സും, പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക