തിരുവനന്തപുരം: സമീപത്തെ മകന്റെ വീട്ടില്‍ അയല്‍വാസി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് കണ്ട് ചോദ്യം ചെയ്യാനെത്തിയ വയോധികയെ അയല്‍വാസി വെട്ടിക്കൊന്നു. 62 കാരിയായ ചീരാണിക്കര അരശ്ശുംമ്മൂട്ടില് സരോജമാണ് കൊല്ലപ്പെട്ടത്. അയല്ക്കാരന് ബൈജുവാണ് വയോധികയെ കൊലപ്പെടുത്തിയത്. ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അസുഖ ബാധിതനായി കഴിയുകയാണ് സരോജത്തിന്റെ മകന്. ഇവരുടെ വീട്ടില്‍ എത്തിയാണ് ബൈജു പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. ഇത് ചോദ്യം ചെയ്യാനെത്തിയ സരോജത്തെ ബൈജു ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇവര്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക