സംസ്ഥാനത്തെ ഇന്ധനവില നൂറിലേക്കടുക്കുന്നു. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം പാറശ്ശാലയില്‍ പെട്രോള്‍ ലിറ്ററിന് 99 രൂപ 99 പൈസയായി. ഡീസലിന് 95.62 രൂപയും.
കോഴിക്കോട് പെട്രോളിന് 98.23 രൂപയായി. ഡീസലിന് 93.43 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 97.86 രൂപയും ഡീസലിന് 94.79 രൂപയുമായി.
ഈ മാസം 12ആമത്തെ തവണയാണ് ഇന്ധനവില കൂട്ടുന്നത്. മെയ് നാല് മുതല്‍ തുടങ്ങിയ വില വര്‍ധന ജൂണിലും തുടരുകയാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില വര്‍ധനയ്ക്ക് ഇടവേളയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക