ഓൺലൈൻ മദ്യ മദ്യ വിതരണ പോർട്ടലിന്റെ പേരിൽ പണം തട്ടിയെന്ന് ബോളിവുഡ് നടി ഷബാന ആസ്മി. താൻ ലിവിങ് ലിക്വിഡ്ഡ് എന്ന പോർട്ടലിൽ നിന്നും മദ്യം ഓർഡർ ചെയ്തുവെന്നും എന്നാൽ പിന്നീട് തന്റെ ഫോൺ കോളുകൾ അവർ എടുക്കുന്നില്ല. തുടർന്ന് അന്വേഷിച്ചപ്പോൾ ആണ് ലിവിങ് ലിക്വിഡ്ഡ് എന്ന പോർട്ടലുമായി ഇവർക്ക് ബന്ധമില്ലെന്നും ഇവർ വ്യാജന്മാരാണെന്നും അരിഞ്ഞത്. മുംബൈ പൊലീസിലും സൈബർ സെല്ലിലും താൻ പരാതി നൽകുമെന്നും നടി പറഞ്ഞു.
ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം.
‘ലിവിങ് ലിക്വിഡ്ഡ് എന്ന പോർട്ടലിന്റെ ഉടമകളുമായി ബന്ധപ്പെട്ടു. എന്റെ പണം തട്ടിയവർ വ്യാജന്മാരാണ്. മുംബൈ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകാൻ പോവുകയാണ്’, ഷബാന ആസ്മി പറഞ്ഞു.
Finally traced the owners of @living_liquidz & it turns out that the people who cheated me are fraudsters who have nothing to do with Living Liquidz! I urge @mumbaipolice and @cybercrime to take action to stop these crooks from using names of legitimate businesses & scamming us https://t.co/AUobsRg0on
— Azmi Shabana (@AzmiShabana) June 24, 2021
നേരത്തെ തന്റെ പക്കൽ നിന്നും പണം തട്ടിയതിനെപ്പറ്റി നടി ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ‘സൂക്ഷിക്കുക, ലിവിങ് ലിക്വിഡ്ഡിനാൽ ഞാൻ പറ്റിക്കപ്പെട്ടു. ഞാൻ മുൻകൂർ പണം അടച്ചതിനു ശേഷമാണ് ഓർഡർ നൽകിയത്. എന്നാൽ അതിനുശേഷം അവർ എന്റെ ഫോൺ കോളുകൾ എടുക്കുന്നില്ല’, എന്നാണ് ഷബാന ആസ്മി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക