തിരുവനന്തപുരം കിള്ളിപ്പാലത്ത് ടയർ കടയ്ക്ക് തീപിടിച്ചു. വൈകിട്ട് 6.30ന് കടയടച്ച് ഉടമ മടങ്ങിയതിന് ശേഷമാണ് തീപ്പിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ആണ് തീയണച്ചത്.
തീപിടുത്തത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെതായാണ് വിവരം. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടുത്തം ഉണ്ടായ ഉടൻ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ഫയർഫോഴ്സെത്തി വേഗത്തിൽ തീയണക്കാനായി. സമീപത്തെ പ്ലൈവുഡ് കടയിലേക്കടക്കം തീപടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക