സോഷ്യൽ മീഡിയ വഴി പ്രണയിച്ച ഇന്ത്യക്കാരനെ വിവാഹം കഴിക്കാൻ അനുമതി തേടി പാക് യുവതി . കറാച്ചി സ്വദേശിനിയായ സുമൻ റാന്തിലാലാണ് ഫേസ്ബുക്ക് വഴി പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കാൻ ഇന്ത്യയിലേക്കെത്താൻ അനുമതി തേടിയിരിക്കുന്നത് .
അദ്ധ്യാപികയായ സുമൻ ഗുരുദാസ്പൂർ ജില്ലയിലെ ശ്രീ ഹർഗോബിന്ദ്പൂർ നിവാസിയായ അമിത്തിനെ 2019 ൽ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത് . തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും , വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു .
പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ യാത്രായ്ക്കായി രേഖകൾ സമർപ്പിച്ചിരുന്നു എന്നാൽ കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് ഇരു രാജ്യങ്ങളും വിസ നിഷേധിച്ചതായും സുമൻ പറഞ്ഞു. ഒന്നര വർഷമായി താൻ ഇന്ത്യയിലേക്കെത്താൻ കാത്തിരിക്കുകയാണെന്നും സുമൻ പറയുന്നു .
അതിർത്തി കടക്കാൻ പ്രത്യേക അനുമതി നൽകി , അനുകമ്പ കാട്ടണമെന്നും സുമൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. യാത്രാവിലക്ക് നീക്കാൻ ഇതുപോലെ വെറെയും ദമ്പതിമാർ കാത്തിരിക്കുന്നുണ്ട് . ഗുരുദാസ്പൂർ ജില്ലയിലെ ഖാദിയാനിൽ നിന്നുള്ള യുവാവിനെ വിവാഹം കഴിച്ച പാക് സ്വദേശിനിയായ ഫൂഫൂറയും കേന്ദ്രസർക്കാരിന്റെ അനുകമ്പയ്ക്കായി കാത്തിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക