മുഖക്കുരു തടയാന്‍ ഇടയ്ക്കിടെ മുഖം കഴുകിക്കൊണ്ടിരിക്കുന്നത് നല്ലതാണ്. നമ്മള് കഴിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുന്നത് പോലെ തന്നെ മുഖത്ത് പരീക്ഷിക്കുന്ന സാധനങ്ങളും തെരഞ്ഞെടുക്കേണ്ടതുണ്ട്. പുതിനയില- മല്ലിയില അരച്ചത് മുഖത്ത് തേക്കുന്നതും ആര്യവേപ്പില ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നതും നീം ഓയില്‍ തേക്കുന്നതും എല്ലാം ചില ഫലപ്രദമായ ‘ഹെര്‍ബല്‍’ പരീക്ഷണങ്ങളാണ്.
പപ്പായ ഫേസ്പാക്ക് ഉപയോഗിക്കുന്നതും മുഖക്കുരുവിനെ ചെറുക്കാന്‍ നല്ലതാണ്. ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും മുഖക്കുരു ഒഴിവാക്കാന്‍ സഹായിക്കും. ഉദാഹരണത്തിന് ‘സിങ്ക്’ അടങ്ങിയ ഭക്ഷണം കഴിക്കാം. മത്തന്‍ കുരു, ബീന്‍സ്, ബദാം എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടുത്താവുന്നതാണ്.
മേക്കപ്പ് പരിമിതമായ അളവില്‍ മാത്രം ഉപയോഗിച്ച് ശീലിക്കുക, മുഖചര്‍മ്മം മോയിസ്ചറൈസ് ചെയ്ത് സൂക്ഷിക്കുക, എപ്പോഴും മുഖത്ത് സ്പര്ശിച്ചുകൊണ്ടിരിക്കാതിരിക്കുക, അധികനേരം സൂര്യപ്രകാശമേല്‍ക്കാതിരിക്കുക, മുഖക്കുരുവുള്ളവര്‍ അത് പൊട്ടിച്ചുകളയാതിരിക്കുക, മാനസിക സമ്മര്‍ദ്ദങ്ങളുണ്ടെങ്കില്‍ അവയെ അതിജീവിക്കാന്‍ ശ്രമിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം മുഖക്കുരുവിനെ അകറ്റിനിര്‍ത്താന്‍ ചെയ്യാവുന്ന ‘ടിപ്സ്’ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക