രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിനും 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98 രൂപ 21 പൈസയായി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 42 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപ 50 പൈസ പിന്നിട്ടു.
കഴിഞ്ഞ ദിവസം തന്നെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാൽ എന്നിവടങ്ങളിലാണ് പെട്രോൾ വില നൂറ് കടന്നത്.ഈ മാസം 26 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 14 തവണയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക