എഴുത്തുകാരി പ്രൊഫസര്‍ ജെ ദേവികയെ വനിതാ കമ്മീഷന് അദ്ധ്യക്ഷ ആക്കണമെന്ന് ആവശ്യപ്പെട്ട് നടി റിമ കല്ലിങ്കല്‍. വിമണ്‍ ഓഫ് ഡിഫറന്റ് വേള്‍ഡ് എന്ന ഇന്‍സ്റ്റ?ഗ്രാം പേജ് പോസ്റ്റ് ചെയ്ത വീഡിയോയാണ് റിമ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്.
അതേസമയം കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ ശ്രീമതി, മുന്‍മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകളാണ് വനിതാ കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്തേക്ക് സി.പി.എം പരിഗണിക്കുന്നത്. കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ജോസഫൈന്റെ രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക