മലപ്പുറം: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് രാഷ്ട്രീയ കവചമുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സ്വർണക്കടത്ത് കേസിൽ ഒരു ആയങ്കിയും ശിക്ഷിക്കപ്പെടാൻ പോകുന്നില്ല. ഈ കേസിലെ സിപിഎമ്മിനുള്ള പങ്കിൽ ആർക്കും സംശയമില്ല. പ്രതികളുടെ പശ്ചാത്തലം മാത്രം നോക്കിയാൽ മതിയെന്നും രാഷ്ട്രീയമായ സഹായം തന്നെയാണ് പ്രതികളുടെ സുരക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരള പൊലീസ് രാഷ്ട്രീയ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അവസ്ഥയാണെങ്കിൽ പ്രതിപക്ഷം ശക്തിയായി ഇടപെടും. കണ്ണിൽ പൊടിയിടാനുള്ള അന്വേഷണമാണിപ്പോൾ നടക്കുന്നത്. ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനായി ശക്തമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കും – കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക