ഡല്‍ഹി: ജമ്മു വ്യോമസേനാ സ്റ്റേഷനിൽ നടന്ന ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ രഹസ്യാന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. തീവ്രവാദ വിരുദ്ധ യൂണിറ്റ് സംഭവത്തിന്റെ പ്രാഥമിക റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിച്ചതിന് ശേഷമാണ് തീരുമാനം.
ജമ്മു വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘമാണെന്നാണ് സംശയം. കേസിലെ സംഭവവികാസങ്ങൾ ആഭ്യന്തര മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു
ഞായറാഴ്ച പുലർച്ചെ ജമ്മു വിമാനത്താവളത്തിലെ ഉയർന്ന സുരക്ഷാ സാങ്കേതിക മേഖലയിൽ ഇരട്ട സ്ഫോടനം നടന്ന സ്ഥലത്ത് എസ്പി രാകേഷ് ബൽവാളിന്റെ നേതൃത്വത്തിലുള്ള എൻഐഎ സംഘം പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക