മഞ്ജു വാര്യര്‍ ചെയ്യുന്ന രീതിയിലുള്ള റോളുകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് കനി കുസൃതി. താന്‍ മഞ്ജുവിന്റെ വലിയ ആരാധികയാണെന്നും കനി റെഡിഫ് ഡോട്ട് കോമിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തമാശ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത്തരം സിനിമകളെ കുറിച്ച് പഠിക്കാന്‍ താത്പര്യമുണ്ടെന്നും താരം വ്യക്തമാക്കി.
‘ഞാന്‍ മഞ്ജു വാര്യറിന്റെ വലിയ ആരാധികയാണ്. അവര്‍ ചെയ്യുന്ന തരത്തിലുള്ള റോളുകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മായാനദിയിലെ ഐശ്വര്യ ലക്ഷ്മി, പിന്നെ ഈഡയിലെ നിമിഷ സജയന് അതെല്ലാം എനിക്ക് ഇഷ്ടമാണ്. എനിക്ക് കോമസി സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. ഒരു പക്ഷെ ബ്ലാക്ക് കോമഡിയാവാം. പക്ഷെ ഒരു ജോനര്‍ എന്ന നിലയില്‍ കോമഡിയോട് എനിക്ക് താത്പര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക