ഒഡീഷ; ഒഡീഷയിലെ അങ്കുളിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ധാബ ഉടമയുടെ മകന് ഡോക്ടറെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ വനിതാ ഡോക്ടറുടെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി ഒഡീഷയിലെ അംഗുൾ ജില്ലയിലെ വസതിയിൽ വച്ച് ഒരു വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലാണ് 35കാരന് പിടിയിലായത്.
ചന്ദിപദ പ്രദേശത്തെ വീട്ടിൽ ഫുഡ് പാർസൽ വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. 32കാരിയായ ഡോക്ടറാണ് ബലാത്സംഗത്തിനിരയായത് . ധാബ ഉടമയുടെ മകൻ സുകന്ത ബെഹെറയാണ് പ്രതി.റിപ്പോർട്ടുകൾ പ്രകാരം ഡോക്ടര്‍ ഒരു ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു.
സംഭവം നടക്കുമ്പോൾ വീട്ടില്‍ അവർ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രി 11 മണിയോടെയാണ് ബെഹെറ ഭക്ഷണവുമായി സ്ഥലത്ത് എത്തിയത്. ഡോക്ടറെ തനിച്ച് കണ്ട ബെഹാര ബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക