രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ മരണമടഞ്ഞത് 800 ഡോക്ടര്‍മാരെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). അറിയിച്ചു. കണക്കുകള്‍ വ്യക്തമാക്കുന്നത് ബിഹാർ, ഡൽഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര് മരിച്ചതെന്നാണ്. ഡല്‍ഹിയില്‍ 128, ബിഹാറില്‍ 115, യുപിയില്‍ 79, പശ്ചിമ ബംഗാളില്‍ 62, തമിഴ്നാട്ടില്‍ 51, രാജസ്ഥാനില്‍ 44, ആന്ധ്രാപ്രദേശില്‍ 42, ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ 39, തെലങ്കാനയില്‍ 37, ഒഡിഷയില്‍ 36, കേരളത്തില്‍ 24, മഹാരാഷ്ട്രയില്‍ 23, ഹരിയാനയില്‍ 19, അസ്സമില്‍ 10 എന്നിങ്ങനെയാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതെന്നും ഐ.എം.എ വ്യക്തമാക്കി.
ആലുവയിൽ ഗർഭിണിയായ യുവതിക്കും പിതാവിനും ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു
മരിച്ചവരിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർ വളരെ കുറവാണ്. പ്രാഥമിക നിഗമനം കുറച്ച് പേർ ഒരു ഡോസ് വാക്സിൻ എടുത്തവരാണെന്നാണ്. കൂടാതെ മരിച്ചവരിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ എത്ര, ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർ എത്ര എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടന്നുവരികയാണെന്നും ഐ.എം.എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക