പഞ്ചാബ്: മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കുന്ന സംഭവങ്ങൾ നിരവധിയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. അക്കൂട്ടത് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് പഞ്ചാബിൽ നിന്നാണ്.
പഞ്ചാബിലെ പാട്യാലയിലാണ് സംഭവം നടന്നത്. നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടി വലിച്ച് ക്രൂരതകാട്ടിയ യുവതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. ചഞ്ചൽ, സോണിയ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ജൂൺ 20നാണ് സംഭവം നടന്നത്. നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടി ഇവർ നഗരത്തിലൂടെ വാഹനം ഓടിക്കുകയായിരുന്നു. സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പൊലീസ് അറിയുന്നത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നായ നാല് ദിവസങ്ങൾക്ക് ശേഷം ചത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക