പാലിനും പാലുല്പന്നങ്ങൾക്കും വില വർധിപ്പിച്ച് അമുൽ. ഇന്ന് മുതലാണ് പുതുക്കിയ വില പ്രാബല്യത്തിൽ വരിക. രാജ്യവ്യാപകമായി അമുൽ പാലുല്‍പ്പന്നങ്ങളുടെ വില വർധിക്കും. ഉല്പാദന ചെലവിലുണ്ടായ വർധനവാണ് പാലിനും പാലുല്പന്നങ്ങൾക്കും വില വർധിപ്പിക്കുവാൻ കാരണമായത്. പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വരുന്നതോടെ അമുൽ ഗോൾഡ് പാൽ 500 മില്ലിക്ക് 29 രൂപയും അര ലിറ്റർ അമുൽ താസയ്ക്ക് 24 രൂപയും ആയി മാറും.
നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ ഇന്നുമുതൽ വീണ്ടും ഓടിത്തുടങ്ങുന്നു
ഉൽപ്പന്നങ്ങളുടെ പാക്കേജിങ് ചാർജും ഗതാഗത ചെലവും വർധിച്ചതും പാലിന്റെ വില വർധിപ്പിക്കുന്നതിലേക്ക് നയിച്ചു. അമുൽ താരക്ക് 23 രൂപയും അമുൽ ഡയമണ്ടിന് 29 രൂപയും അമുൽ ശക്തിക്ക് 26 രൂപയുമാകും. ഇന്ന് മുതൽ രാജ്യവ്യാപകമായി അമുൽ ഉത്പന്നങ്ങൾക്ക് ഈ വിലയായിരിക്കും ഈടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക