നെറ്റ്ഫ്ലിക്സ് ഇനി തങ്ങളുടെ ഉപയോക്താക്കൾക്ക് ആകർഷണീയമായ മറ്റൊരു ഫീച്ചർ അനുഭവം നൽകാനൊരുങ്ങുകയാണ്. ഇത്തവണ ആൻഡ്രോയ്ഡ് യൂസേഴ്സിനായാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പാർഷ്യൽ ഡൗണ്‍ലോഡ് ഫീച്ചറാണ് നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്നത്. അതായത്, ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലിലും ടാബ്ലെറ്റുകളിലും ചിത്രങ്ങളും സീരീസുകളും ഡൗണ്‍ലോഡ് പൂര്‍ത്തിയാകുന്നതിന് മുമ്പ് കാണാന്‍ കഴിയുന്ന ഫീച്ചറാണിത്.
മുൻപ് ഓഫ്ലൈൻ ആയി നെറ്റ്ഫ്ലിക്സ് ടൈറ്റിൽ കാണണമെങ്കിൽ പൂർണമായും ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യേണ്ടതായാണ് വരാറുള്ളത്. എന്നാൽ ഇനി പാർഷ്യൽ ഡൗൺലോഡ് ഫീച്ചർ ഉപയോഗിച്ച് പൂർണമായും ഡൗൺലോഡ് ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് ടൈറ്റിലുകൾ കാണാൻ സാധിക്കും. ഇത് തീർച്ചയായി കൂടുതൽ പേരെ നെറ്റ്ഫ്ലിക്സ് പ്ലാറ്റ് ഫോമിലേക്ക് ആകർഷിക്കുമെന്നത് ഉറപ്പാണ്. വരും മാസങ്ങളില്‍ ഐഒഎസ് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ ഈ ഫീച്ചര്‍ പരിശോധിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക