രാജ്യത്തെ തന്നെ ഏറ്റവും വലിയ വായ്പ ദാതാവാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ സേവനങ്ങൾ അടുത്തിടെ തടസം നേരിട്ടെങ്കിലും അവ പരിഹരിച്ച് സജീവ സേവനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ രാജ്യത്താകെ തിരഞ്ഞെടുത്ത ശാഖകളിൽ കറന്റ് അക്കൗണ്ട് സേവന പോയിന്റ് ആരംഭിച്ചിരിക്കുകയാണ് എസ്ബിഐ. രാജ്യത്താകെ 360 ശാഖകളിലാണ് കറന്റ് അക്കൗന്റ് സേവന പോയിന്റ് ആരംഭിച്ചിരിക്കുന്നത്. കറന്റ് അക്കൗണ്ട് സേവന പോയിന്റ് ആരംഭിച്ചത് ഇടപാടുകാർക്ക് തീർച്ചയായും ഉപകാരപ്രദമായിരിക്കുമെന്നാണ് വിലയിരുത്തൽ.
പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുവാനും ആവശ്യത്തിനനുസരിച്ചുള്ള സാങ്കേതിക പരിഹാരങ്ങള്‍ നല്കുവാനും ഇടപാടുകാരെ കറന്റ് അക്കൗണ്ട് സേവന പോയിന്റ് സഹായിക്കും. അതിനായി മികച്ച പരിശീലനം ലഭിച്ച റിലേഷന്‍ഷിപ്പ് മാനേജര്‍മാരെയാണ് കേന്ദ്രങ്ങളിൽ നിയോഗിച്ചിട്ടുണ്ടാകുക. മുഖ്യ കറന്റ് അക്കൗണ്ട് ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം പുതിയ ഇടപാടുകാരെ കണ്ടെത്തുവാനും ഈ കൗണ്ടര്‍ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക