സമൂഹമാധ്യമങ്ങളിൽ വൈറലായി ഒരു മുത്തശ്ശിയുടെ വാക്സിനേഷൻ വിഡിയോ. സൂചിയോട് ഭയമുള്ള ആൾ വാക്സീൻ എടുത്താൽ എങ്ങനെ ഉണ്ടാകും?. അത്തരത്തിലൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ഒരു ബന്ധുവും ആരോഗ്യ പ്രവർത്തകയും ചേർന്നാണ് മുത്തശ്ശിയെ വാക്സിനേഷനായി എത്തിക്കുന്നത്. മരുന്നു കുത്തി വയ്ക്കാനായി ആരോഗ്യ പ്രവർത്തകര്‍ എത്തിയതോടെ മുത്തശ്ശി ഭയന്ന് അലറിക്കരയാൻ തുടങ്ങി. രണ്ടു മൂന്നു തവണ ശ്രമിച്ചെങ്കിലും സൂചികുത്താന്‍ സാധിച്ചില്ല. തുടർന്ന് കൈകളും കാലുകളും അടക്കി പിടിച്ചാണ് മുത്തശ്ശിക്ക് വാക്സിൻ നൽകിയത്.
https://twitter.com/i/status/1409923305755217925
”പ്രായമായവരുടെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ ദുഃഖമുണ്ട്. എന്നാൽ, ഈ വിഡിയോ കാണുമ്പോള്‍ ചിരിക്കാതിരിക്കാനാകുന്നില്ല” എന്ന കുറിപ്പോടെയാണ് പലരും വിഡിയോ പങ്കുവച്ചത്. ”ഒരു പക്ഷേ, മറ്റുള്ളവരെക്കാൾ അവർക്ക് വേദന കൂടുതലായിരിക്കും. കാരണം അവർ പ്രായമുള്ള സ്ത്രീയാണ്” എന്ന് വിഡിയോ പങ്കുവെച്ച് റുപിൻ ശർമ ഐപിഎസ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞമാസം ബ്രസീലിൽ സൂചിയോടുള്ള ഭയം കാരണം ഒരാൾക്ക് പാനിക് അറ്റാക്ക് വരെ ഉണ്ടായതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക