സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ നാളെയും തുടരും. കർശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരുന്നത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ശനി, ഞായർ ദിവസങ്ങളിലെ ലോക്ഡൗണ്‍ തുടരാൻ സർക്കാർ തീരുമാനിച്ചത്. അതിനാൽ സംസ്ഥാനത്ത് അവശ്യ സേവനങ്ങൾ മാത്രമെ അനുവദിക്കുകയുള്ളു. പൊതുഗതാഗതത്തിന് അനുമതി ഉണ്ടാകില്ല.
മെഡിക്കല്‍ സ്റ്റോറുകള്‍, പാല്, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വീടുകളില്‍ നിന്നും ഒരാള്‍ക്ക് പുറത്ത് പോകാം. കെ എസ് ആര് ടി സി പൊതുജനങ്ങൾക്കായി സർവീസ് നടത്തുകയില്ല. ഹോട്ടലുകളില്‍ ഹോം ഡെലിവറിക്ക് അനുമതിയുണ്ട്. ചായക്കടകള്‍ തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക