സമൂഹമാധ്യമങ്ങളിലൂടെ എപ്പോഴും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് പേളി മാണി. നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ പേളിക്കും ശ്രീനിഷിനും മകൾ നിലക്കും ഉള്ളത്. ഇപ്പോഴിതാ പുതിയൊരു യൂട്യൂബ് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പേളി. വാക്സിൻ സ്വീകരിക്കുന്ന വീഡിയോയാണ് പേളി യൂട്യൂബിൽ ഷെയർ ചെയ്തിരിക്കുന്നത്.
വാക്സിനേഷൻ കേന്ദ്രത്തിലെ നടപടികൾ വീഡിയോയിൽ കാണിച്ചു തരുന്ന പേളി മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്ന് വീഡിയോയിൽ പറയുന്നുണ്ട്. താൻ ഡോക്ടറുമായി സംസാരിച്ച ശേഷമാണ് വാക്സിൻ സ്വീകരിക്കുന്നതെന്നും അമ്മമാർ വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും പേളി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക