രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് അത്ര നിസാരമായി കാണേണ്ട ഒരു കാര്യമല്ല. കാരണം എനർജി ഉയർന്ന നിലയിൽ നിലനിർത്തുന്നത് മുതൽ വിളർച്ച പോലുള്ള അവസ്ഥകളിൽനിന്നും രക്ഷനേടുന്നതിനും, രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാലാണ് ശരീരത്തിൽ ആവശ്യമായ അളവിൽ ഹീമോഗ്ലോബിൻ വേണമെന്ന് പറയുന്നത്. ചില ഭക്ഷണങ്ങൾ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നുണ്ട്…
ബ്രൊക്കോളിയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിലെ വിറ്റാമിൻ സി ശരീരത്തെ ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. മാത്രമല്ല ഇതിൽ ഫൈബർ, പ്രോട്ടീൻ, കാൽസ്യം, സെലിനിയം എന്നിവയും അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാനും അസ്ഥികളെ ശക്തിപ്പെടുന്നതിനും ബ്രൊക്കോളി ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ്.
ഇരുമ്പ്, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ബീറ്റ്റൂട്ട് ചുവന്ന രക്താണുക്കളെ പുനഃപ്രവർത്തന സന്നദ്ധമാക്കാനും പ്രവർത്തനക്ഷമമാക്കാനും സഹായിക്കുന്നു. കാരറ്റ്, ഓറഞ്ച്, നെല്ലക്കി എന്നിവ ചേർത്തുളള ബീറ്റ്റൂട്ട് ജ്യൂസ് ഹീമോഗ്ലോബിൻ അളവ് കൂട്ടുന്നതിനുളള മികച്ച ഏറെ നല്ലതാണ്.
കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ പോഷകങ്ങളും അടങ്ങിയ ചീര ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക. ചീരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ, ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും ഇതിലുണ്ട്.
വിറ്റാമിൻ സി, ഇരുമ്പ്, ഫൈബർ എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങ. ദിവസേനയുളള ഡയറ്റിൽ മാതള നാരങ്ങ ഉൾപ്പെടുത്തിയാൽ ഹീമോഗ്ലോബിന്റെ അളവ് വർധിക്കും.
പ്രോട്ടീനുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനൊപ്പം, വിറ്റാമിൻ ഡി, ഫോളേറ്റ്, അമിനോ ആസിഡുകൾ, വിറ്റാമിൻ ബി 12, ഇരുമ്പ് തുടങ്ങിയ ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ വിളർച്ച തടയാനും പേശികളുടെയും അസ്ഥികളുടെയും ശക്തി വർദ്ധിപ്പിക്കുന്നതിനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക