ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയെ ആരാധകർക്ക് വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ കാണാൻ കഴിഞ്ഞിട്ടുളളൂ. വളരെ അപൂർവമായേ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ദിലീപ് പങ്കുവയ്ക്കാറുളളൂ.
ഏറെ നാളായി മഹാലക്ഷ്മിയെ കാണാൻ കാത്തിരുന്ന ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. മകൾക്കൊപ്പം ദിലീപും കാവ്യയും ലൈവിൽ എത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസ അറിയിക്കാനാണ് ദിലീപും കുടുംബവും ലൈവിൽ എത്തിയത്. നടി കുക്കു പരമേശ്വരനാണ് എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് വീഡിയോ കോൾ വിളിച്ചത്. മഹാലക്ഷ്മിയുടെ കുട്ടിക്കുറുമ്പുകൾ വീഡിയോയിൽ കാണാം. ഇടയ്ക്ക് മഹാലക്ഷ്മി പാട്ടു പാടുന്നതും വീഡിയോയിൽ കേൾക്കാം.
https://youtu.be/AfMeccAw5bA
പ്രതികരിക്കാൻ ഇവിടെ എഴുതുക