മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ നികേഷും സോനുവും. കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി പ്രയത്നിക്കുന്നവർ കൂടിയാണ് നികേഷ്-സോനു ദമ്പതികൾ.
കഴിഞ്ഞ വർഷം സ്വവര്‍ഗ വിവാഹവും സ്പെഷ്യല്‍ മാരേജ് ആക്ട് 1954ന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
പാശ്ചാത്യ രാജ്യങ്ങളിൽ മിക്കവയും ഗേ വിവാഹങ്ങൾ നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ കാര്യങ്ങൾ അങ്ങനെയല്ല. ഇപ്പോഴും സ്വവർഗ്ഗ വിവാഹങ്ങള്‍ നിയമവിധേയമല്ല. അതുകൊണ്ടു തന്നെ ഇന്ത്യയിലെ സാഹചര്യത്തിൽ നികേഷ്-സോനു ദാന്പതികള് വേറിട്ട മാതൃക കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക